“അല്ലയോ ജറുശലേം പുത്രിമാരേ,
ഞാന് കറുകറുമ്പിയെങ്കിലും കേദാറിലെ കൂടാരങ്ങള് പോലെയും സോളമന്റെ തിരശീലകള് പോലെയും അഴകുള്ളവളാണ്.
എരിവെയിലേറ്റ് കറുത്തവളാകയാല് എന്നെ തുറിച്ചുനോക്കരുത്.
എന്റെ മുലക്കണ്ണുകളുടെ കറുപ്പ് അവര്ക്ക് അരോചകമായിരുന്നു.
എന്റെ നിതംബങ്ങള് വിടര്ന്നിരുന്നത് അവരെ അസ്വസ്ഥമാക്കി.
എന്റെ നാഭീരോമങ്ങള് അവരുടെ കുലത്തെ ഇല്ലായ്മ ചെയ്യുമെന്ന് അവര് കണക്കുകൂട്ടി.
അവര് എന്നെ മുന്തിരിത്തോട്ടങ്ങളുടെ കാവല്ക്കാരിയാക്കി.
എന്റെ സ്വന്തം മുന്തിരത്തോട്ടമോ ഞാന് സംരക്ഷിച്ചതുമില്ല.”
പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ വിനോദ് നാരായണന്‍റെ ഏതാനും കഥകളുടെ സമാഹാരം.