വിനോദ് നാരായണന്‍റെ ഏതാനും കഥകളുടെ സമാഹാരമാണ് ജാരസങ്കല്‍പം മനുഷ്യജീവിതത്തില്‍ രതിയുടെ വിവിധഭാവങ്ങള്‍ വ്യത്യസ്ത രൂപങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്ന കഥകളാണ് ഈ പുസ്തകത്തില്‍. കടമയായും ഭീഷണിയായും സ്നേഹമായും ആര്‍ത്തിയായും രതി മഴ പോലെ വന്നണയുമ്പോള്‍ മനുഷ്യജീവിതങ്ങള്‍ തകിടം മറിയുന്നത് നാം ഇതില്‍ കാണുന്നു. പാശ്ചാത്യ പൗരസ്ത്യഭേദമില്ലാതെ മനുഷ്യകാമം ജീവിതത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ചാട്ടുളി പോലെ പായുന്നു, പല ജീവനുകളും ഹനിച്ചുകൊണ്ട്.