ലൈംഗികാരോഗ്യവും ലൈംഗിക ശാസ്ത്രവും സംബന്ധിച്ച നിരവധി പഠനങ്ങള്‍ മലയാളത്തില്‍ ഉണ്ടെങ്കിലും മലയാളിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഈഗോയുടെ സദാചാരപ്പോലീസ് പുറമേ ഇതിനെ എതിര്‍ക്കുകയും ഗോപ്യമായി മാത്രം സമീപിക്കുകയും ചെയ്യുന്നു. മലയാളിയുടെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് പലപ്പോഴും സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു നല്ല ഡ്രസ് ധരിച്ച് സ്ത്രീകളെ വഴി നടക്കാന്‍ സമ്മതിക്കാത്ത പുരുഷന്റെ സദാചാരപ്പോലീസ് ചിന്ത തന്നെയാണ് ലൈംഗിക വിദ്യാഭ്യാസത്തില്‍ നിന്നും മലയാളിയെ അകറ്റി നിര്‍ത്തുന്നത്. സെക്സ് സംബന്ധിച്ച മിക്കവാറും വിവരങ്ങള്‍ ആരോഗ്യപരമായി വിശദീകരിക്കാന്‍ ഈ പുസ്തകത്തിലൂടെ സാധിച്ചിട്ടുണ്ട്. ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥത്തില്‍ വിവരങ്ങള്‍ക്ക് സഹായകമായ ധാരാളം കളര്‍ ചിത്രങ്ങളും കൊടുത്തിട്ടുണ്ട്.