ഇത് ടോട്ടോചാന്‍ എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്.ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില്‍ സൊസാകു കൊബായാഷി എന്ന അധ്യാപകന്‍ നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്.വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ.ആ സ്കൂളിലെ വിദ്യാഭ്യാസരീതികള്‍ ടോട്ടോചാന്‍ എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. കേരളത്തിലെ ഡിപിഇപി പാഠ്യസമ്പ്രദായവുമായി റ്റോമോ സ്കൂളിലെ രീതികള്ക്ക് സാമ്യമുള്ളതുകൊണ്ട് ഇവിടത്തെ കുട്ടികളും അധ്യാപകരും തീര്ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ടോട്ടോചാന്‍ എന്ന കുട്ടി ഗ്രന്ഥകാരിയായ തെത് സുകോ കുറോയാനഗി തന്നെയാണ്.