ദുര്‍ഗ്ഗാഷ്ടമി (മലയാളം മാന്ത്രിക നോവല്‍ Paperback Edition) By Vinod Narayanan
100
  

Instant Download
File Size 440.87 kB

ദുര്‍ഗ്ഗാഷ്ടമി (മലയാളം മാന്ത്രിക നോവല്‍ Paperback Edition) By Vinod Narayanan

'ഉനക്ക് തമിൾ തെരിയുമാ?'

സ്വാമി ചോദിച്ചു.

സ്വാമിയുടെ ചുവന്നമുഖവും ഉണ്ടമൂക്കും ചിത്രകഥയിലെ ക്രിസ്മസ് അപ്പൂപ്പനെ ഓർമിപ്പിച്ചു.

ശെന്താവ് ചിരിയോടെ പറഞ്ഞു

'ഉലകനായകനേ.. മലയാളത്തിൽ പറയ്..'

സ്വാമി പൊട്ടിച്ചിരിച്ചു.

'നീ ആ തോക്ക് കളഞ്ഞോ?'

'ഓ മത്തനപുരം ശിവൻകോവിലിന്റെ പിന്നിലെ തടാകത്തിൽ കൊണ്ടിട്ടു.. ഇനിയെന്നാത്തിന് അത്.. ?'

'വേണ്ടി വരും. ഇന്നാ പിടിച്ചോ..'

സ്വാമി ആ പിസ്റ്റളും രണ്ടു മാഗസിനും കൂടി എവിടെ നിന്നോ കൈയിൽവരുത്തി.

ശെന്താവ് ഞെട്ടിപ്പോയി.

'വാങ്ങടാ..'

സ്വാമി ആജ്ഞാപിച്ചു.

അവൻ ഞെട്ടലോടെ പിസ്റ്റൾ വാങ്ങി തിരിച്ചും മറിച്ചും നോക്കി.

ഇതു താൻ വെള്ളത്തിൽ ഇട്ടതാണ്. ഇതെങ്ങനെ സ്വാമിയുടെ കൈയിൽ വന്നു.

'ഒന്നും ചോദിക്കണ്ട. പറയണത് അങ്ങോട്ട് കേട്ടാൽ മാത്രം മതി.'

'സ്വാമി പറയൂ.'

ശെന്താവ് അതോടെ സ്വാമിക്ക് കീഴടങ്ങി.

സ്വാമി കുറേ ഭസ്മം എടുത്ത് ശെന്താവിന്റെ നെറ്റിയിൽ തേച്ചുപിടിപ്പിച്ചു.

'ഇനി നീ കേരളത്തിൽ പോകണം. എത്രയും വേഗം. കാരണം നിന്റെ കുലദൈവങ്ങൾ ആകെ കോപത്തിലാണ്. അവർ വലിയ നാശം വിതച്ചുകൊണ്ട് കുടുംബത്തെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടിരിക്കുന്നു. മഹാമാന്ത്രികനായിരുന്ന നിന്റെ മുത്തച്ഛൻ ഒരു ചുടലമാന്ത്രികനെ ഓടിച്ചു നാടു കടത്തിയിട്ടുണ്ട്. അവൻ നിന്റെ കുടുംബത്തിന്റെ നാശത്തിന് കാരണമായി. നിന്റെ മുത്തച്ഛന്റെ ദുഷ്കർമ്മങ്ങളും വിപത്തിലേക്കു നയിച്ചു. ഇപ്പോൾ ഉത്തസ്വാമി എന്ന ആ ചുടലമാന്ത്രികൻ ഇല്ല. അവന്റെ സ്ഥാനത്ത് ഒരു പെണ്ണിനെയാണ് കാണുന്നത്. മന്ദാരയക്ഷിണിയുടെ ശക്തിയുള്ള ഉഗ്രയായ ഒരു സ്ത്രീ. നീ എതിരിടേണ്ടത് അവളെയാണ്. നീ ഉടൻതന്നെ നിന്റെ തായ് വഴി മൂലകുടുംബക്ഷേത്രമായ നാഗക്കാട്ടിലെ വനദുർഗാക്ഷേത്രത്തിൽ എത്തണം. വനദുർഗ കോപിഷ്ഠയായ ചുടലദുർഗയാണ്, പിന്നെ വാരാഹി, മുന്നൂറ്റിത്തൊണ്ണൂറ് കുട്ടിച്ചാത്തന്മാർ, ചെങ്കണപതി, മുരുകൻ, കല്ലേറ്റുയക്ഷി, ധൂമാവതി, ഛിന്നമസ്ത, കാർക്കോടകസർപ്പം ഇവരെല്ലാം കോപത്തിലാണ്. പഞ്ചമൂർത്തികളെ ഇട്ട് ഉത്തസ്വാമി ഇട്ട ആഭിചാരബന്ധനത്തിൽ പെട്ട് ഉലഞ്ഞു തകരുകയാണ് നിന്റെ തറവാട്. ആരും ശേഷിക്കുന്നില്ല. ആരും.....'