ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തില്‍ എഴുതപ്പെട്ട 1250 ശ്ലോകങ്ങള്‍ ഉള്ള ഒരു താളിയോല ഗ്രന്ഥമാണ് കാമസൂത്ര. വാത്സ്യായന മഹര്‍ഷിയാണ് കാമസൂത്രം രചിച്ചത്. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് മല്ലിനാഗ എന്നാണ്. വാത്സ്യായനന്‍് എന്നത് അദ്ദേഹത്തിന്‍റെ കുടുംബപ്പേരാണ്. വെറുമൊരു ലൈംഗിക വിവരണ ഗ്രന്ഥമല്ല കാമസൂത്ര. സ്ത്രീയും പുരുഷനും തമ്മിലുള്ള ഇടപഴകലിന്‍റെ സമസ്ത മനശാസ്ത്രവും ശരീര ശാസ്ത്രവും പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥമാണത്. സ്ത്രീകളെ നാലായി തരംതിരിച്ചിട്ടുണ്ട്. പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നിങ്ങനെയാണത്. ശരീരശാസ്ത്ര ലക്ഷണം അഥവാ സാമുദ്രിക ലക്ഷണം അനുസരിച്ചുള്ള ഈ തരംതിരിവ് സ്ത്രീകളെ എങ്ങനെ ലൈംഗികമായി പ്രചോദിപ്പിച്ച് വിജയിപ്പിക്കാം എന്ന സൂത്രമാണ്. വിവിധ സംഭോഗനിലപാടുകളെയും സംഭോഗപൂര്‍വ നിലപാടുകളേയും വിവരിക്കുന്ന ഈ ഗ്രന്ഥം സ്ത്രീകളെ ആകര്‍ഷിക്കേണ്ടത് എങ്ങനെ എന്നും വിശദമാക്കുന്നു. കാമസൂത്ര - ഗാര്‍ഹസ്ഥ്യത്തിന്‍റെ അടിസ്ഥാനം എന്ന ഈ പുസ്തകം കാമസൂത്രയിലെ പ്രധാന നിലപാടുകളെ വര്‍ത്തമാനകാലത്തിന് അനുസരിച്ച് ലളിതമായി പ്രതിപാദിക്കുന്നു.