ധനുമാസത്തിലെ കനത്ത മഞ്ഞുവീഴ്ചയുള്ള ഒരു അര്‍ദ്ധരാത്രിയില്‍, ഹൈറേഞ്ചിലെ ആ കന്യാസ്ത്രീ മഠത്തില് ഒരു കൊലപാതകം നടന്നു. സിസ്റ്റര്‍ അനിതയുടെ കൊലപാതകം. ഒരു ആത്മഹത്യയായി അത് എഴുതിത്തള്ളപ്പെട്ടെനെ. അപ്പോഴാണ് ആ രാത്രിയില്‍ത്തന്നെ ഫാദര്‍ സ്റ്റീഫന്‍ നെടുങ്കണ്ടം എന്ന പുരോഹിതന്‍റെ ദുരൂഹമരണം കൂടി അവിടെ വച്ച് നടന്നതായി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ രവീന്ദ്രന് രഹസ്യവിവരം കിട്ടിയത്. ആ കൊലപാതകം ഒരു നാടകമായിരുന്നോ? എംഎല്‍എ ജേജേക്ക് ഈ കൊലപാതകങ്ങളുമായി എന്താണ് ബന്ധം? ആധാര്‍ നമ്പറും സാത്താന്‍റെ നമ്പറായ 666 ഉം തമ്മിലുള്ള ബന്ധമെന്ത്? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി എസിപി രവീന്ദ്രന്‍ വരുന്നു. മലയാളത്തില്‍ ഇതുവരെ എഴുതപ്പെട്ടിട്ടുള്ള കുറ്റാന്വേഷണ നോവലുകള് ജനപ്രിയ വാരികകള്‍ക്കുവേണ്ടിയുള്ള തുടര്‍ നോവലുകളായിരുന്നു. അതില്‍ നിന്ന് തികച്ചു വ്യത്യസ്തമായ ശൈലിയില്‍ രചിക്കപ്പെട്ട നോവലാണ് “ഡബിള്‍ മര്‍ഡര്‍”. Pages 125