കാമിക; കാമാതുരയായ ഒരു സ്ത്രീയുടെ കഥ
കേരളത്തിന്‍റെ എഴുപതുകളുടെ വസന്തത്തില്‍ ഇതള്‍ വിരിയുന്ന മനോഹരമായ കഥ. കാമസ്വരൂപിണിയായ പെണ്ണിന് അവളുടെ ഉള്ളിലെ അഗ്നി അണയ്ക്കുവാന് അവളുടേതായ ന്യായങ്ങളുണ്ട്. അത് ചിലര്ക്ക് ശരിയും മറ്റ്ചിലര്ക്ക് തെറ്റുമാകുമ്പോള് അതിനിടയില് പെടുന്ന ചില ജീവിതങ്ങളുണ്ട്. ഈ നോവല്‍ കാമസ്വരൂപിണിയായ ഒരു പെണ്ണിന്റെ കഥയാണ്. ഒപ്പം മറ്റു ചിലരുടെ കഥ കൂടിയാണ്
1970 കളിലെ കേരളത്തിന്‍റ തനത് ഗ്രാമപശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. തികച്ചും വ്യത്യസ്തമായ കഥകഥനരീതിയിലൂടെ രതിയുടെ ഗന്ധത്തേയും അധ്വാനത്തിന്റെ വിയര്പ്പിനേയും മിഥുനമഴയുടെ സുഖതാളത്തേയും സൗന്ദര്യപൂര്വം വരച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട് ഈ നോവലില്‍.